Saturday, 22 December 2012

SARGAVEDI 2012 VATTAMKULAM

വട്ടംകുളം പഞ്ചായത്ത്‌ സര്‍ഗ്ഗവേദി 2012 ഡിസമ്പര്‍ 21,22 തീയതികളില്‍ സി.പി.എന്‍.യു.പി.സ്കൂളില്‍ നടന്നു. പഞ്ചായത്ത്‌ പ്രസിഡണ്ട്‌ എം .മുസ്തഫ  ഉദ്ഘാടനം നിര്‍വഹിച്ചു .പി.ടി.എ പ്രസിഡണ്ട്‌ എം.എ .നവാബ് അധ്യക്ഷതവഹിച്ച യോഗത്തില്‍ കെ .പി.ശോഭന സ്വാഗതം പറഞ്ഞു .എം.സുശീല ,പ്രിയ എന്നിവര്‍ പ്രസംഗിച്ചു .
                       കെ.എം.പരമേശ്വരന്‍ ,ടി.പി.അനില്‍ എന്നിവര്‍ ശില്പശാല നയിച്ചു .കഥയെ നാടകമാക്കുന്നതിന്  കുട്ടികളെ പ്രാപ്തരാക്കുന്ന  ശ്രീ .രാജീവ് പീശപ്പിള്ളിയുടെ ക്ലാസ് ഏവര്‍ക്കും നവ്യാനുഭവം പകര്‍ന്നു.തുടര്‍ന്ന്  കുട്ടികള്‍ നാടകം അവതരിപ്പിച്ചു .നിറഞ്ഞ മനസ്സോടെയാണ് കുട്ടികള്‍ വീട്ടിലേക്കു തിരിച്ചത് .

Wednesday, 12 September 2012

വിദ്യാരംഗം കലാ സാഹിത്യ വേദി 
നാടകം :ഇടനിലങ്ങള്‍ 
14.09.2012 വെള്ളി 10മണി 
 G L P S എടപ്പാള്‍ 

Wednesday, 15 August 2012

ബെസ്റ്റ് കോംപ്ലിമെന്റ്റ്                                     പരമേശ്വരന്‍ കെ.എം 
                           ക്ലാസ്സില്‍ ഒതുങ്ങി യിരിക്കാത്ത ഒരു കുട്ടി യായിരുന്നു ശ്യാം .ക്ലാസ്സിനു പുറത്താവും മിക്കപ്പോഴും അവന്റെ നില്പ് .ക്ലാസ്സിലുള്ളപ്പോഴോഡസ്കി ല്‍ കൊട്ടി ക്കൊണ്ടിരിക്കും .ഏറെ ശ്രമിച്ചു .
അവന്റെ ഈ ശീ ലം പൂര്‍ ണ മായി മാറ്റാന്‍ കഴിയില്ലെന്ന് പതിയെ പ്പ തിയെ എനിക്ക് ബോ ധ്യ മായി .
                             ക്രിസ്മസ്സിനു സ്കൂള്‍ അടക്കുന്ന ദിവസം .കുട്ടികളോടെല്ലാംവല്ലതും അവതരിപ്പിക്കാന്‍ പറഞ്ഞു .പാടുകയോ ,അഭിനയിക്കുകയോ കഥ പറയുകയോ എന്തെങ്കിലും ഒന്ന്. അവര്‍ക്ക് കഴിവ് പ്രകടിപ്പിക്കാന്‍ ഒരവസരം അത്രയേ കരുതിയുള്ളു .
                            പരിപാടി തുടങ്ങി .ശ്യാമിന്റെ ഊഴം .അവന്‍ ഡെസ്കില്‍ കൊട്ടാന്‍ തുടങ്ങി .തം ,തം ..തം കുട്ടികള്‍ ശ്രദ്ധയോടെ ശ്രവിക്കാന്‍ തുടങ്ങി .ഒരു തായമ്പക യുടെ തുടക്കമായിരുന്നു അത് .അവന്‍ അങ്ങനെ ആവേശത്തോടെ കൊട്ടിക്കയറുകയാണ് .'കൈ വേദനിക്കുന്നെങ്കില്‍ നിര്‍ത്തിക്കോ ' വിളിച്ചു പറഞ്ഞത് കേള്‍ക്കാതെ അവന്‍ കൊട്ടിക്കൊണ്ടേയിരുന്നു .
                           ഒടുവില്‍ അത് തീര്‍ന്നു .സുബി തെല്ലുറക്കെ പറഞ്ഞു :"ശരിക്കും പൂരത്തിന് കൊട്ടുന്ന പോലെ " .
                        അതല്ലേ അവനു കൊടുക്കാന്‍ കഴിയുന്ന കോമ്പ്ലിമെന്റ് !ബെസ്റ്റ് കോമ്പ്ലിമെന്റ്!


               






Thursday, 17 November 2011

                                          മുന്‍വിധി 
മുന്‍ വിധിയോടെ കുട്ടിയെ സമീപിക്കാതിരിക്കുക 
മാതാപിതാക്കള്‍ ,അധ്യാപകര്‍ എല്ലാവരും .

know my student

  • മുടങ്ങുന്നവര്‍  
  • മാനസിക പ്രയാസം ഉള്ളവര്‍ 
  • വീട്ടിലെ അന്തരീക്ഷം 
  • നല്ലവായനക്കാര്‍ 
  • സംസാരത്തില്‍ പ്രയാസം ഉള്ളവര്‍ 
  • എഴുത്തില്‍ വിഷമം ഉള്ളവര്‍ 
  • നല്ല ഭാഷ ഉപയോഗിക്കുന്നവര്‍ 

  • സ്വന്തം അഭിപ്രായങ്ങള്‍ യുക്തി പൂര്‍വ്വം അവതരിപ്പിക്കുന്നവര്‍ 
     

Sunday, 2 October 2011

a painful experience

ഞാന്‍ സര്‍വീസില്‍ കയറി ഒരു മാസമേ ആയുള്ളൂ.5 എഫ് ലെ ഷാജിമോന്‍ -സുന്ദരനും കുസൃതിക്കാരനുമായ അവന്‍റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു-ഇടയ്ക്കിടെ മുടങ്ങുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ചോദിക്കുമ്പോള്‍ കാലു വേദനയാണ് ടീച്ചര്‍ എന്നാണു പറയുക. സ്കുളില്‍ വരുന്ന ദിവസങ്ങളിലെല്ലാം ഓടി ച്ചാടികളി ച്ചിരുന്നതിനാല്‍ ഞാനത് വിശ്വസിച്ച തേയില്ല.മുടങ്ങുന്നതിന്ഞാനവനെ അടിക്കുകയും വഴക്ക് പറയുകയും ചെയ്തു .
      സ്കുളില്‍ വരാന്‍ മടി യാണെന്നാണ് അവന്‍റെ അച്ഛനമ്മമാരും കരുതിയത്‌ .അവരും അത്യാവശ്യ ശിക്ഷ കള്‍
നല്‍കി.ഒരു ദിവസം സ്കുളില്‍ പോകാന്‍ നേരം കുളി മുറിയില്‍ ഒളിച്ചിരുന്ന അവന്‍റെ കണ്ണുനീര്‍ അമ്മ കണ്ടു.
അവരവനെ ഡോക്ടറെ കാണിച്ചു .P H C ,താലുക്ക് ആസ്പത്രി ,മെഡിക്കല്‍ കോളേജ് ,നാല് ദിവസം കൊണ്ട് അവിടെഎത്തി.കാലില്‍ ഒരു മുഴയാണ് .മുട്ടിനു മുകളില്‍ കാല്‍ മുറിച്ചു മാറ്റണം .ഡോക്ടര്‍മാര്‍ വിധിയെഴുതി .ഒരു ഞെട്ടലോടെ യാണ്ഞാന്‍  അത്  കേട്ടത് .പി ടി ഏയുടെ സഹായത്തോടെ ഓപറേഷന്‍ നടന്നു.കാല്‍ മുറിച്ചു മാറ്റിയ അവന്‍റെ കണ്ണില്‍ നിന്ന് വീണ ആ കണ്ണുനീര്‍ ഇന്നും എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു.
കാലം കടന്നു പോയി .എനിക്ക് സ്ഥലം മാറ്റം കിട്ടി .രണ്ടു വര്ഷം മുമ്പ് ബസ്‌ യാത്ര ക്കിടെ അവനെ കണ്ടു .ഊന്നു വടിയുമായി വലിയ ഒരാള്‍ .
      ഇപ്പോള്‍ കുട്ടികള്‍ എന്ത് പറയുമ്പോഴും നുണ യാണെന്ന് ഉറപ്പു തോന്നിയാലും ഒന്നുകൂടെ ചിന്തിക്കും 
സത്യമാവുമോ ?                               ഗീത കെ .എം  ജി.എല്‍.പി.എസ്.എടപ്പാള്‍