Sunday 2 October 2011

a painful experience

ഞാന്‍ സര്‍വീസില്‍ കയറി ഒരു മാസമേ ആയുള്ളൂ.5 എഫ് ലെ ഷാജിമോന്‍ -സുന്ദരനും കുസൃതിക്കാരനുമായ അവന്‍റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു-ഇടയ്ക്കിടെ മുടങ്ങുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ചോദിക്കുമ്പോള്‍ കാലു വേദനയാണ് ടീച്ചര്‍ എന്നാണു പറയുക. സ്കുളില്‍ വരുന്ന ദിവസങ്ങളിലെല്ലാം ഓടി ച്ചാടികളി ച്ചിരുന്നതിനാല്‍ ഞാനത് വിശ്വസിച്ച തേയില്ല.മുടങ്ങുന്നതിന്ഞാനവനെ അടിക്കുകയും വഴക്ക് പറയുകയും ചെയ്തു .
      സ്കുളില്‍ വരാന്‍ മടി യാണെന്നാണ് അവന്‍റെ അച്ഛനമ്മമാരും കരുതിയത്‌ .അവരും അത്യാവശ്യ ശിക്ഷ കള്‍
നല്‍കി.ഒരു ദിവസം സ്കുളില്‍ പോകാന്‍ നേരം കുളി മുറിയില്‍ ഒളിച്ചിരുന്ന അവന്‍റെ കണ്ണുനീര്‍ അമ്മ കണ്ടു.
അവരവനെ ഡോക്ടറെ കാണിച്ചു .P H C ,താലുക്ക് ആസ്പത്രി ,മെഡിക്കല്‍ കോളേജ് ,നാല് ദിവസം കൊണ്ട് അവിടെഎത്തി.കാലില്‍ ഒരു മുഴയാണ് .മുട്ടിനു മുകളില്‍ കാല്‍ മുറിച്ചു മാറ്റണം .ഡോക്ടര്‍മാര്‍ വിധിയെഴുതി .ഒരു ഞെട്ടലോടെ യാണ്ഞാന്‍  അത്  കേട്ടത് .പി ടി ഏയുടെ സഹായത്തോടെ ഓപറേഷന്‍ നടന്നു.കാല്‍ മുറിച്ചു മാറ്റിയ അവന്‍റെ കണ്ണില്‍ നിന്ന് വീണ ആ കണ്ണുനീര്‍ ഇന്നും എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു.
കാലം കടന്നു പോയി .എനിക്ക് സ്ഥലം മാറ്റം കിട്ടി .രണ്ടു വര്ഷം മുമ്പ് ബസ്‌ യാത്ര ക്കിടെ അവനെ കണ്ടു .ഊന്നു വടിയുമായി വലിയ ഒരാള്‍ .
      ഇപ്പോള്‍ കുട്ടികള്‍ എന്ത് പറയുമ്പോഴും നുണ യാണെന്ന് ഉറപ്പു തോന്നിയാലും ഒന്നുകൂടെ ചിന്തിക്കും 
സത്യമാവുമോ ?                               ഗീത കെ .എം  ജി.എല്‍.പി.എസ്.എടപ്പാള്‍