Sunday 28 August 2011

Which is more valuable? :experince part 3

                                           3       ഒരാഴ്ച കഴിഞ്ഞു .വീട്ടിലേക്കൊരു ഫോണ്‍ .ഹരിയുടെ അമ്മയാണ് ."ഡോക്ടറെ കാണിച്ചു,കുറവുണ്ട് .പരീക്ഷക്ക്‌ സ്കുളിലേക്ക് വിടട്ടെ?"സംസാരം തീരാറായപ്പോള്‍ അവനുമെന്തോ പറയണമെന്ന് :"ഹലോ മാഷേ ഞാനാ ഹരി .നാളെ വരാം ."
                                           4
പേപ്പര്‍ കൊടുത്തു.കുട്ടികളെല്ലാം പരീക്ഷ  എഴുതാന്‍ തുടങ്ങി .
കുറച്ചു നേരം കഴിഞ്ഞു.ഞാന്‍  നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി എഴുതുകയാണ് :രണ്ടു പേപ്പറില്‍. ഒരുപോലെ .
     "ഇതെന്താ? "ഞാന്‍ചോദിച്ചു .
"അതേയ് ,അത് ഹരിക്കാണ്.അവനിതൊന്നും അറിയില്ലല്ലോ .കൊറേ ദെവസം മുടങ്ങിതല്ലേ ?"
ഞാനോര്‍ത്തു :പരീക്ഷയുടെ വിശുദ്ധിക്കോ കുട്ടികളുടെ മനശുദ്ധിക്കോഏതിനാണ് കുടുതല്‍ മുല്യം ?

oru prashnam : experience part 2

            2                                                       ആയിടക്കാണ് ടി ടി സി ക്കാര്‍ പരിശീലനത്തിന് വന്നത് .അധ്യാപകരില്‍ പകുതിയും സെന്‍സസ് ഡ്യൂട്ടി യിലും .ഞാന്‍ എന്തോ എഴുതുകയായിരുന്നു ."സുജ ടീച്ചര്‍ വിളിക്കുന്നു." "എന്നെയോ?ഇങ്ങോട്ട് വരാന്‍ പറയു " 
    വീണ്ടും ആള്‍ വന്നു.ഇത്തവണ നസീമ ടീച്ചര്‍."മാഷോട് അങ്ങോട്ട്‌ ചെല്ലാന്‍ "നോക്കിയപ്പോള്‍ ക്ലാസ്സില്‍ ഹരി യില്ല.തൊട്ടടുത്ത ക്ലാസ്സില്‍ ഡിസ്കിന് താഴെ ഒളിച്ചിരിപ്പാണ് .അധ്യാപികമാര്‍ വിളിച്ചു .അവന്‍ വന്നില്ല.ഡസ്ക് നീക്കി യപ്പോള്‍ മറ്റൊന്നിനടിയിലേക്ക് പൂച്ച ക്കുട്ടിയെപ്പോലെ നീങ്ങുക യാണവന്‍.ഞാന്‍ അവന്‍റെകൈ പിടിച്ചു .വലിയ ബലപ്രയോഗം ഒന്നും വേണ്ടി വന്നില്ല ;അവന്‍ കൂടെ പോന്നു .താഴെ അധ്യാപകരുടെ മുറി യില്‍ അവനിരുന്നു:ക്രോധം കൊണ്ട് ചുവന്ന മുഖവുമായി.
എന്തോപ്രശ്നമുണ്ട് .വലിയ മാറ്റം അവനിലുള്ളതായിതോന്നി .
വീട്ടിലേക്കു വിളിച്ചു."അധ്യാപകര്‍ കുറവാണ് .കുറച്ചു ദിവസം സ്കുളിലേക്ക് വിടണ്ട "

my teacher :an experience

                                        1   എന്‍റെ മാഷ്‌              parameswaran
ഹരിക്കുട്ടനെ മുമ്പേ  അറിയും.ഉച്ചക്ക് സ്റ്റാഫ്‌ റൂമിന്‍റെ മുമ്പില്‍ ടാപ്പിനടുത്ത് അവനുണ്ടാവും .പുറത്തേക്ക് ,റോഡിലേക്ക് നോക്കി .സഹപ്രവര്‍ത്തകര്‍ പറയും :"നല്ല വികൃതി യാണ് .ഇന്നലെ വിലാസിനിയുടെ കൈത്തണ്ടയില്‍ ഒരു കടി .നല്ല അടി കൊടുക്കണം ."
        അക്കൊല്ലം എനിക്ക് ക്ലാസ് ചാര്‍ജ് മാറിക്കിട്ടി .അവനവിടെ  എന്‍റെ ക്ലാസ്സില്‍ .
പിന്നെ യാണ് അറിഞ്ഞത് :വികൃതിയല്ല .തല ച്ചോറിനുഎന്തോ പ്രശ്നം .മരുന്ന് കഴിക്കുന്നുണ്ട് 
കുട്ടികള്‍ക്കവനോട് സഹതാപമുണ്ട് ,സഹിക്കാനും സഹായിക്കനുമവര്‍ തയ്യാറുമാണ് .എന്നും ഉണ്ടാവും ഒരടിപിടി .മറ്റുള്ളവരെ അപേക്ഷിച്ചു വലിയ കുട്ടിയായത് കൊണ്ട് എന്തും സംഭവിക്കാം 
ഇന്റര്‍വെല്ലിനു അവനെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിച്ചു :ചിലര്‍ക്ക് അതത്ര പിടിച്ചില്ല .
ഇവനെന്താ ഇവിടെ?ചൂടുള്ള രണ്ടു വര്‍ത്തമാനം പറയാന്‍ നേരത്ത് ....."
ഞാന്‍ ഒരു മിട്ടായി കൊടുത്തു.അവനതിഷ്ടമായി.
പിന്നെക്ലാസ്സില്‍ ചെല്ലുമ്പോള്‍ എന്നെ കെട്ടിപ്പിടിക്കും ."ഇന്‍റെ മാഷാണ് ."