Tuesday 31 May 2011

introduction

ഈ അവധിക്കാലത്തെ അധ്യാപക പരിശീ  ലനത്തിനിടക്ക് തോന്നിയ ഒരാശയമായിരുന്നു അത് .മലയാളം അധ്യാപകരുടെ ഒരു കൂട്ടായ്മ .കുട്ടപ്പന്‍ മാഷാണ് അക്കാര്യം ആദ്യം സൂചിപ്പിച്ചത് .ശരി തന്നെയെന്നു മറ്റുള്ളവരും .അങ്ങനെയാണ് ഈ മൊഴി യുടെ പിറവി.
                                                               ഇതിലൂടെ ക്ലാസ്സ്‌ മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ലഭിക്കട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് .പര്യാപ്തമായ രചനകളും നിര്‍ദേശങ്ങളും തന്നു സഹകരിക്കുമല്ലോ .

Wednesday 25 May 2011

varnana

പ്രതികാര ദുര്‍ഗ്ഗ യായി ...
                                 തലയെടുപ്പോടെ നിന്ന സൌധങ്ങളെ വിഴുങ്ങി ക്കൊണ്ട് ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍.പ്രാണഭയത്തോടെ പരക്കം പായുന്ന ആളുകള്‍ പെട്ടെന്നുയരുന്ന ജലപ്പരപ്പില്‍ അദൃശ്യ രാവുന്നു .ഒഴുകി നീങ്ങുന്ന സോപ്പ് പെട്ടികള്‍ പോലെ വാഹനങ്ങള്‍ .ഞെട്ടിപ്പിക്കുന്ന ഒരുകാഴ്ച .കുഞ്ഞിന്‍റെ ജീവനറ്റ ദേഹമേന്തി അലറിക്കരയുന്ന ഒരമ്മ.അതിനിടെ ഉയര്‍ത്തിപ്പിടിച്ച ക്യാമറയുമായി ,കൂട്ടത്തില്‍ ചേരാത്ത ഒരു വാക്ക് പോലെ പിറകോട്ടു നടന്നു നീങ്ങുന്ന ഒരാള്‍ .
പരമേശ്വരന്‍ KM

anubhavam

ഇന്ന് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും വിവാഹ വാര്‍ഷികമാണ് .വീടിന്‍റെഅടുത്തുള്ള വരും അമ്മമ്മയും അച്ഛമ്മയും അമ്മയുടെയും അച്ഛന്‍റെയും കുടുംബക്കാരും എല്ലാം വന്നു.എനിക്ക് സന്തോഷമായി .പക്ഷെ ,എനിക്ക് എപ്പൊഴുംസന്തോഷം തരുന്ന ഒരാള്‍ മാത്രം ഇല്ല .അമ്മയുടെ അച്ഛന്‍ .ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു .പിറ്റേന്നും കാത്തു .വന്നില്ല .രാത്രി ഒരു ഫോണ്‍ .അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണീരു പൊടിഞ്ഞു .ഇനി കാത്തിരിക്കണ്ട .ഈശ്വരന്‍ കൊണ്ട് പോയി .
                                     
                                            എനിക്ക് ഊണും ഉറക്കവും ഒന്നും ഉണ്ടായില്ല.

ഹരിപ്രിയ തങ്കച്ചന്‍  ,  സി.പി.എന്‍.യു.പി.സ്കൂള്‍ വട്ടംകുളം