
Sunday, 23 December 2012
Saturday, 22 December 2012
SARGAVEDI 2012 VATTAMKULAM
വട്ടംകുളം പഞ്ചായത്ത് സര്‍ഗ്ഗവേദി 2012 ഡിസമ്പര്‍ 21,22 തീയതികളില്‍ സി.പി.എന്‍.യു.പി.സ്കൂളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് എം .മുസ്തഫ ഉദ്ഘാടനം നിര്‍വഹിച്ചു .പി.ടി.എ പ്രസിഡണ്ട് എം.എ .നവാബ് അധ്യക്ഷതവഹിച്ച യോഗത്തില്‍ കെ .പി.ശോഭന സ്വാഗതം പറഞ്ഞു .എം.സുശീല ,പ്രിയ എന്നിവര്‍ പ്രസംഗിച്ചു .
കെ.എം.പരമേശ്വരന്‍ ,ടി.പി.അനില്‍ എന്നിവര്‍ ശില്പശാല നയിച്ചു .കഥയെ നാടകമാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന ശ്രീ .രാജീവ് പീശപ്പിള്ളിയുടെ ക്ലാസ് ഏവര്‍ക്കും നവ്യാനുഭവം പകര്‍ന്നു.തുടര്‍ന്ന് കുട്ടികള്‍ നാടകം അവതരിപ്പിച്ചു .നിറഞ്ഞ മനസ്സോടെയാണ് കുട്ടികള്‍ വീട്ടിലേക്കു തിരിച്ചത് .
കെ.എം.പരമേശ്വരന്‍ ,ടി.പി.അനില്‍ എന്നിവര്‍ ശില്പശാല നയിച്ചു .കഥയെ നാടകമാക്കുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്ന ശ്രീ .രാജീവ് പീശപ്പിള്ളിയുടെ ക്ലാസ് ഏവര്‍ക്കും നവ്യാനുഭവം പകര്‍ന്നു.തുടര്‍ന്ന് കുട്ടികള്‍ നാടകം അവതരിപ്പിച്ചു .നിറഞ്ഞ മനസ്സോടെയാണ് കുട്ടികള്‍ വീട്ടിലേക്കു തിരിച്ചത് .
Wednesday, 12 September 2012
Wednesday, 15 August 2012
ബെസ്റ്റ് കോംപ്ലിമെന്റ്റ് പരമേശ്വരന്‍ കെ.എം
ക്ലാസ്സില്‍ ഒതുങ്ങി യിരിക്കാത്ത ഒരു കുട്ടി യായിരുന്നു ശ്യാം .ക്ലാസ്സിനു പുറത്താവും മിക്കപ്പോഴും അവന്റെ നില്പ് .ക്ലാസ്സിലുള്ളപ്പോഴോഡസ്കി ല്‍ കൊട്ടി ക്കൊണ്ടിരിക്കും .ഏറെ ശ്രമിച്ചു .
അവന്റെ ഈ ശീ ലം പൂര്‍ ണ മായി മാറ്റാന്‍ കഴിയില്ലെന്ന് പതിയെ പ്പ തിയെ എനിക്ക് ബോ ധ്യ മായി .
ക്രിസ്മസ്സിനു സ്കൂള്‍ അടക്കുന്ന ദിവസം .കുട്ടികളോടെല്ലാംവല്ലതും അവതരിപ്പിക്കാന്‍ പറഞ്ഞു .പാടുകയോ ,അഭിനയിക്കുകയോ കഥ പറയുകയോ എന്തെങ്കിലും ഒന്ന്. അവര്‍ക്ക് കഴിവ് പ്രകടിപ്പിക്കാന്‍ ഒരവസരം അത്രയേ കരുതിയുള്ളു .
പരിപാടി തുടങ്ങി .ശ്യാമിന്റെ ഊഴം .അവന്‍ ഡെസ്കില്‍ കൊട്ടാന്‍ തുടങ്ങി .തം ,തം ..തം കുട്ടികള്‍ ശ്രദ്ധയോടെ ശ്രവിക്കാന്‍ തുടങ്ങി .ഒരു തായമ്പക യുടെ തുടക്കമായിരുന്നു അത് .അവന്‍ അങ്ങനെ ആവേശത്തോടെ കൊട്ടിക്കയറുകയാണ് .'കൈ വേദനിക്കുന്നെങ്കില്‍ നിര്‍ത്തിക്കോ ' വിളിച്ചു പറഞ്ഞത് കേള്‍ക്കാതെ അവന്‍ കൊട്ടിക്കൊണ്ടേയിരുന്നു .
ഒടുവില്‍ അത് തീര്‍ന്നു .സുബി തെല്ലുറക്കെ പറഞ്ഞു :"ശരിക്കും പൂരത്തിന് കൊട്ടുന്ന പോലെ " .
അതല്ലേ അവനു കൊടുക്കാന്‍ കഴിയുന്ന കോമ്പ്ലിമെന്റ് !ബെസ്റ്റ് കോമ്പ്ലിമെന്റ്!
Subscribe to:
Posts (Atom)