Thursday, 17 November 2011

                                          മുന്‍വിധി 
മുന്‍ വിധിയോടെ കുട്ടിയെ സമീപിക്കാതിരിക്കുക 
മാതാപിതാക്കള്‍ ,അധ്യാപകര്‍ എല്ലാവരും .

know my student

  • മുടങ്ങുന്നവര്‍  
  • മാനസിക പ്രയാസം ഉള്ളവര്‍ 
  • വീട്ടിലെ അന്തരീക്ഷം 
  • നല്ലവായനക്കാര്‍ 
  • സംസാരത്തില്‍ പ്രയാസം ഉള്ളവര്‍ 
  • എഴുത്തില്‍ വിഷമം ഉള്ളവര്‍ 
  • നല്ല ഭാഷ ഉപയോഗിക്കുന്നവര്‍ 

  • സ്വന്തം അഭിപ്രായങ്ങള്‍ യുക്തി പൂര്‍വ്വം അവതരിപ്പിക്കുന്നവര്‍ 
     

Sunday, 2 October 2011

a painful experience

ഞാന്‍ സര്‍വീസില്‍ കയറി ഒരു മാസമേ ആയുള്ളൂ.5 എഫ് ലെ ഷാജിമോന്‍ -സുന്ദരനും കുസൃതിക്കാരനുമായ അവന്‍റെ മുഖം ഇന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു-ഇടയ്ക്കിടെ മുടങ്ങുന്നത് എന്‍റെ ശ്രദ്ധയില്‍ പെട്ടു.ചോദിക്കുമ്പോള്‍ കാലു വേദനയാണ് ടീച്ചര്‍ എന്നാണു പറയുക. സ്കുളില്‍ വരുന്ന ദിവസങ്ങളിലെല്ലാം ഓടി ച്ചാടികളി ച്ചിരുന്നതിനാല്‍ ഞാനത് വിശ്വസിച്ച തേയില്ല.മുടങ്ങുന്നതിന്ഞാനവനെ അടിക്കുകയും വഴക്ക് പറയുകയും ചെയ്തു .
      സ്കുളില്‍ വരാന്‍ മടി യാണെന്നാണ് അവന്‍റെ അച്ഛനമ്മമാരും കരുതിയത്‌ .അവരും അത്യാവശ്യ ശിക്ഷ കള്‍
നല്‍കി.ഒരു ദിവസം സ്കുളില്‍ പോകാന്‍ നേരം കുളി മുറിയില്‍ ഒളിച്ചിരുന്ന അവന്‍റെ കണ്ണുനീര്‍ അമ്മ കണ്ടു.
അവരവനെ ഡോക്ടറെ കാണിച്ചു .P H C ,താലുക്ക് ആസ്പത്രി ,മെഡിക്കല്‍ കോളേജ് ,നാല് ദിവസം കൊണ്ട് അവിടെഎത്തി.കാലില്‍ ഒരു മുഴയാണ് .മുട്ടിനു മുകളില്‍ കാല്‍ മുറിച്ചു മാറ്റണം .ഡോക്ടര്‍മാര്‍ വിധിയെഴുതി .ഒരു ഞെട്ടലോടെ യാണ്ഞാന്‍  അത്  കേട്ടത് .പി ടി ഏയുടെ സഹായത്തോടെ ഓപറേഷന്‍ നടന്നു.കാല്‍ മുറിച്ചു മാറ്റിയ അവന്‍റെ കണ്ണില്‍ നിന്ന് വീണ ആ കണ്ണുനീര്‍ ഇന്നും എന്‍റെ മനസ്സിനെ വല്ലാതെ നോവിക്കുന്നു.
കാലം കടന്നു പോയി .എനിക്ക് സ്ഥലം മാറ്റം കിട്ടി .രണ്ടു വര്ഷം മുമ്പ് ബസ്‌ യാത്ര ക്കിടെ അവനെ കണ്ടു .ഊന്നു വടിയുമായി വലിയ ഒരാള്‍ .
      ഇപ്പോള്‍ കുട്ടികള്‍ എന്ത് പറയുമ്പോഴും നുണ യാണെന്ന് ഉറപ്പു തോന്നിയാലും ഒന്നുകൂടെ ചിന്തിക്കും 
സത്യമാവുമോ ?                               ഗീത കെ .എം  ജി.എല്‍.പി.എസ്.എടപ്പാള്‍ 

Sunday, 28 August 2011

Which is more valuable? :experince part 3

                                           3       ഒരാഴ്ച കഴിഞ്ഞു .വീട്ടിലേക്കൊരു ഫോണ്‍ .ഹരിയുടെ അമ്മയാണ് ."ഡോക്ടറെ കാണിച്ചു,കുറവുണ്ട് .പരീക്ഷക്ക്‌ സ്കുളിലേക്ക് വിടട്ടെ?"സംസാരം തീരാറായപ്പോള്‍ അവനുമെന്തോ പറയണമെന്ന് :"ഹലോ മാഷേ ഞാനാ ഹരി .നാളെ വരാം ."
                                           4
പേപ്പര്‍ കൊടുത്തു.കുട്ടികളെല്ലാം പരീക്ഷ  എഴുതാന്‍ തുടങ്ങി .
കുറച്ചു നേരം കഴിഞ്ഞു.ഞാന്‍  നോക്കുമ്പോള്‍ ഒരു പെണ്‍കുട്ടി എഴുതുകയാണ് :രണ്ടു പേപ്പറില്‍. ഒരുപോലെ .
     "ഇതെന്താ? "ഞാന്‍ചോദിച്ചു .
"അതേയ് ,അത് ഹരിക്കാണ്.അവനിതൊന്നും അറിയില്ലല്ലോ .കൊറേ ദെവസം മുടങ്ങിതല്ലേ ?"
ഞാനോര്‍ത്തു :പരീക്ഷയുടെ വിശുദ്ധിക്കോ കുട്ടികളുടെ മനശുദ്ധിക്കോഏതിനാണ് കുടുതല്‍ മുല്യം ?

oru prashnam : experience part 2

            2                                                       ആയിടക്കാണ് ടി ടി സി ക്കാര്‍ പരിശീലനത്തിന് വന്നത് .അധ്യാപകരില്‍ പകുതിയും സെന്‍സസ് ഡ്യൂട്ടി യിലും .ഞാന്‍ എന്തോ എഴുതുകയായിരുന്നു ."സുജ ടീച്ചര്‍ വിളിക്കുന്നു." "എന്നെയോ?ഇങ്ങോട്ട് വരാന്‍ പറയു " 
    വീണ്ടും ആള്‍ വന്നു.ഇത്തവണ നസീമ ടീച്ചര്‍."മാഷോട് അങ്ങോട്ട്‌ ചെല്ലാന്‍ "നോക്കിയപ്പോള്‍ ക്ലാസ്സില്‍ ഹരി യില്ല.തൊട്ടടുത്ത ക്ലാസ്സില്‍ ഡിസ്കിന് താഴെ ഒളിച്ചിരിപ്പാണ് .അധ്യാപികമാര്‍ വിളിച്ചു .അവന്‍ വന്നില്ല.ഡസ്ക് നീക്കി യപ്പോള്‍ മറ്റൊന്നിനടിയിലേക്ക് പൂച്ച ക്കുട്ടിയെപ്പോലെ നീങ്ങുക യാണവന്‍.ഞാന്‍ അവന്‍റെകൈ പിടിച്ചു .വലിയ ബലപ്രയോഗം ഒന്നും വേണ്ടി വന്നില്ല ;അവന്‍ കൂടെ പോന്നു .താഴെ അധ്യാപകരുടെ മുറി യില്‍ അവനിരുന്നു:ക്രോധം കൊണ്ട് ചുവന്ന മുഖവുമായി.
എന്തോപ്രശ്നമുണ്ട് .വലിയ മാറ്റം അവനിലുള്ളതായിതോന്നി .
വീട്ടിലേക്കു വിളിച്ചു."അധ്യാപകര്‍ കുറവാണ് .കുറച്ചു ദിവസം സ്കുളിലേക്ക് വിടണ്ട "

my teacher :an experience

                                        1   എന്‍റെ മാഷ്‌              parameswaran
ഹരിക്കുട്ടനെ മുമ്പേ  അറിയും.ഉച്ചക്ക് സ്റ്റാഫ്‌ റൂമിന്‍റെ മുമ്പില്‍ ടാപ്പിനടുത്ത് അവനുണ്ടാവും .പുറത്തേക്ക് ,റോഡിലേക്ക് നോക്കി .സഹപ്രവര്‍ത്തകര്‍ പറയും :"നല്ല വികൃതി യാണ് .ഇന്നലെ വിലാസിനിയുടെ കൈത്തണ്ടയില്‍ ഒരു കടി .നല്ല അടി കൊടുക്കണം ."
        അക്കൊല്ലം എനിക്ക് ക്ലാസ് ചാര്‍ജ് മാറിക്കിട്ടി .അവനവിടെ  എന്‍റെ ക്ലാസ്സില്‍ .
പിന്നെ യാണ് അറിഞ്ഞത് :വികൃതിയല്ല .തല ച്ചോറിനുഎന്തോ പ്രശ്നം .മരുന്ന് കഴിക്കുന്നുണ്ട് 
കുട്ടികള്‍ക്കവനോട് സഹതാപമുണ്ട് ,സഹിക്കാനും സഹായിക്കനുമവര്‍ തയ്യാറുമാണ് .എന്നും ഉണ്ടാവും ഒരടിപിടി .മറ്റുള്ളവരെ അപേക്ഷിച്ചു വലിയ കുട്ടിയായത് കൊണ്ട് എന്തും സംഭവിക്കാം 
ഇന്റര്‍വെല്ലിനു അവനെ സ്റ്റാഫ്‌ റൂമിലേക്ക്‌ വിളിച്ചു :ചിലര്‍ക്ക് അതത്ര പിടിച്ചില്ല .
ഇവനെന്താ ഇവിടെ?ചൂടുള്ള രണ്ടു വര്‍ത്തമാനം പറയാന്‍ നേരത്ത് ....."
ഞാന്‍ ഒരു മിട്ടായി കൊടുത്തു.അവനതിഷ്ടമായി.
പിന്നെക്ലാസ്സില്‍ ചെല്ലുമ്പോള്‍ എന്നെ കെട്ടിപ്പിടിക്കും ."ഇന്‍റെ മാഷാണ് ."

Saturday, 30 July 2011

A page from her note book

ഇന്ന് വിദ്യാരംഗം ഉദ്ഘാടനമായിരുന്നു .ഉദ്ഘാടകനാരെന്നാവും നിന്‍റെചോദ്യം .ഞങ്ങടെ പരമേശ്വരന്‍ മാഷ് ഉള്ളപ്പോള്‍ വേറെ ആരെ വിളിക്കാന്‍?ഉദ്ഘാടനം കഴിഞ്ഞു .മാഷെങ്ങനെ യാണെന്നോ ഉദ്ഘാടനം ചെയ്തത് ?അഭിരാമി ചേച്ചി യുടെ കവിത വായിച്ചു കൊണ്ട് .നല്ല രസമുള്ള കവിത.എനിക്കിഷ്ടായി .നിനക്കോ? നീകേട്ടില്ലല്ലോഅല്ലെ .പറയാം .
പരീക്ഷാ ഹാളില്‍ നിശബ്ദത ചോദിച്ചു .നീ ഒന്നും പഠിച്ചില്ല അല്ലേ?ഇത് കേട്ട് ബെല്ല് ഉറക്കെ ചിരിച്ചു .പിന്നെഎല്ലാം അമ്മയുടെ വായില്‍ നിന്നായിരുന്നു .
എങ്ങനെയുണ്ട് ?അറിവാണ് ഒരു കവിയെ സൃഷ്ടിക്കുന്നത് എന്ന് അഭിരാമി ചേച്ചി മനസ്സിലാക്കി തന്നു.
ഞങ്ങളുടെ ഇന്ദിര ടീച്ചര്‍ ആണ് വിദ്യാരംഗം കണ്‍വീനര്‍ .ടീച്ചര്‍ ഒരു പാവമായത് കൊണ്ടാവാം വിജയ ടീച്ചര്‍ ആണ് എല്ലാം പറഞ്ഞത് .എല്ലാം സമ്മതിച്ചു എന്ന മട്ടില്‍ ടീച്ചര്‍ ഒരു മൂലയില്‍ നിന്ന് തലയാട്ടുക മാത്രം ചെയ്തു .സമയം പോയത് അറിഞ്ഞില്ല .അതാ അമ്മ വരുന്നു .ഞാന്‍ നിര്‍ത്തുകയാണേ
                           _മനീഷ  ഏഴ്ബി  C P N U P S

Thursday, 21 July 2011

grandhasalayil

വായനാ വാരം .എല്ലാവരും ഗ്രന്ഥ ശാല സന്ദര്‍ശിക്കുന്നു.ഞങ്ങളും പോയി.അപ്പോഴാണ്‌ തോന്നിയത് .സ്കൂളിലെ പുസ്തകങ്ങളുടെ സ്ഥിതി .എത്ര കഷ്ടം .അതൊന്നു ഒതുക്കിയാലോ ?അനഘയും ,രോഷിനും ,നന്ദിനിയും ഒരുങ്ങി .ഇതല്ലേ വാസ്തവത്തില്‍ പഠനം ?

Tuesday, 31 May 2011

introduction

ഈ അവധിക്കാലത്തെ അധ്യാപക പരിശീ  ലനത്തിനിടക്ക് തോന്നിയ ഒരാശയമായിരുന്നു അത് .മലയാളം അധ്യാപകരുടെ ഒരു കൂട്ടായ്മ .കുട്ടപ്പന്‍ മാഷാണ് അക്കാര്യം ആദ്യം സൂചിപ്പിച്ചത് .ശരി തന്നെയെന്നു മറ്റുള്ളവരും .അങ്ങനെയാണ് ഈ മൊഴി യുടെ പിറവി.
                                                               ഇതിലൂടെ ക്ലാസ്സ്‌ മുറിയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഊര്‍ജം അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ലഭിക്കട്ടെയെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത് .പര്യാപ്തമായ രചനകളും നിര്‍ദേശങ്ങളും തന്നു സഹകരിക്കുമല്ലോ .

Wednesday, 25 May 2011

varnana

പ്രതികാര ദുര്‍ഗ്ഗ യായി ...
                                 തലയെടുപ്പോടെ നിന്ന സൌധങ്ങളെ വിഴുങ്ങി ക്കൊണ്ട് ആര്‍ത്തലച്ചു വരുന്ന തിരമാലകള്‍.പ്രാണഭയത്തോടെ പരക്കം പായുന്ന ആളുകള്‍ പെട്ടെന്നുയരുന്ന ജലപ്പരപ്പില്‍ അദൃശ്യ രാവുന്നു .ഒഴുകി നീങ്ങുന്ന സോപ്പ് പെട്ടികള്‍ പോലെ വാഹനങ്ങള്‍ .ഞെട്ടിപ്പിക്കുന്ന ഒരുകാഴ്ച .കുഞ്ഞിന്‍റെ ജീവനറ്റ ദേഹമേന്തി അലറിക്കരയുന്ന ഒരമ്മ.അതിനിടെ ഉയര്‍ത്തിപ്പിടിച്ച ക്യാമറയുമായി ,കൂട്ടത്തില്‍ ചേരാത്ത ഒരു വാക്ക് പോലെ പിറകോട്ടു നടന്നു നീങ്ങുന്ന ഒരാള്‍ .
പരമേശ്വരന്‍ KM

anubhavam

ഇന്ന് എന്‍റെ അച്ഛന്‍റെയും അമ്മയുടെയും വിവാഹ വാര്‍ഷികമാണ് .വീടിന്‍റെഅടുത്തുള്ള വരും അമ്മമ്മയും അച്ഛമ്മയും അമ്മയുടെയും അച്ഛന്‍റെയും കുടുംബക്കാരും എല്ലാം വന്നു.എനിക്ക് സന്തോഷമായി .പക്ഷെ ,എനിക്ക് എപ്പൊഴുംസന്തോഷം തരുന്ന ഒരാള്‍ മാത്രം ഇല്ല .അമ്മയുടെ അച്ഛന്‍ .ഞാന്‍ ഉറങ്ങാതെ കാത്തിരുന്നു .പിറ്റേന്നും കാത്തു .വന്നില്ല .രാത്രി ഒരു ഫോണ്‍ .അമ്മയുടെ കണ്ണില്‍ നിന്ന് കണ്ണീരു പൊടിഞ്ഞു .ഇനി കാത്തിരിക്കണ്ട .ഈശ്വരന്‍ കൊണ്ട് പോയി .
                                     
                                            എനിക്ക് ഊണും ഉറക്കവും ഒന്നും ഉണ്ടായില്ല.

ഹരിപ്രിയ തങ്കച്ചന്‍  ,  സി.പി.എന്‍.യു.പി.സ്കൂള്‍ വട്ടംകുളം